പറമ്പിൽ ഉസ്മാനെവേങ്ങര ബ്ലോക്ക് റോഡ് കൂട്ടായ്മ ആദരിച്ചു

വേങ്ങര: വേങ്ങര ബ്ലോക്ക് റോഡിൽ രണ്ടര പതിറ്റാണ്ട് കാലമായി പറമ്പിൽ സൈക്കിൾസ് എന്ന സ്ഥാപനം നടത്തി വന്നിരുന്ന പറമ്പിൽ ഉസ്മാൻ എന്നവരെ വേങ്ങര ബ്ലോക്ക് റോഡ് കൂട്ടായ്മ ആദരിച്ചു.

ചടങ്ങിൽ ഡോക്ടർ ബഷീർ റാവുത്തർ മൊമെന്റോ നൽകുകയും ഊരകം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി ഹംസ പൊന്നാട അണിയിക്കുകയും ചെയ്തു.ബ്ലോക്ക് റോഡ് കൂട്ടായ്മ പ്രസിഡന്റ് മജീദ് സമ്മാനദാനം നിർവഹിച്ചു.

കൊമ്പൻ കുഞ്ഞി മുഹമ്മദ്, ഡോക്ടർ യാസീൻ ഇസഹാക്ക്, ഡോക്ടർ ഇക്ബാൽ, ഹനീഫ ഒമർ,ഫൈസൽ എ ഡി ശ്രീകുമാർ, കുഞ്ഞുട്ടി, മജീദ് ലൈഫ് ഫാർമ, ഹുസൈൻ തൊമ്മങ്ങാടൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}