കണ്ണമംഗലം: ഗവൺമെന്റ് എൽ.പി.സ്കൂൾ എടക്കാപറമ്പിൽ രണ്ട് ദിവസമായി നടക്കുന്ന സഹവാസ ക്യാമ്പ് അക്കുത്തിക്കുത്താന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ സന്ദർശിച്ചു.
സഹവാസ ക്യാമ്പ് കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും , പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്നതിനും ആത്മവിശ്വാസം വളർത്തുന്നതിനും സഹായകമാകട്ടെ എന്നും കുട്ടികളുമായി സംവദിക്കവേ അദ്ദേഹം കൂട്ടിച്ചേർത്തു.
ചിരിക്കാം ചിന്തിക്കാം, കൊട്ടും പാട്ടും, അമ്പിളി മാമനെ തേടി, കൂട്ടാം കുറക്കാം, കടലാസ് വിസ്മയം, കളിയൂഞ്ഞാൽ, ശാസ്ത്ര ചെപ്പ് തുറക്കാം തുടങ്ങി വിവിധ കോർണറുകളിലായി നടന്ന പരിപാടിയിൽ എ. ശ്രീധരൻ, സുധി മറ്റത്തൂർ, നാസ ഗഫൂർ മാസ്റ്റർ, വിജിഷ മോൾ, ലിബി, നിസാർ കാവുങ്ങൽ, അഫ്സൽ തുടങ്ങിയവർ നേതൃത്വം നൽകി.
ദ്വിദിന സഹവാസ ക്യാമ്പ് കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹസീന തയ്യിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് പുള്ളാട്ട് ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു. വേങ്ങര എ. ഇ. ഒ പ്രമോദ് ടി, വേങ്ങര ബി.പി.സി നൗഷാദ്, പ്രധാനാധ്യാപിക നസ്റത്ത്, അബ്ദുറഹിമാൻ അരീക്കാടൻ, വി. മുഹമ്മദ് ബഷീർ, നീന പി, നസീർ എ, ജീഷ്മ , കോർഡിനേറ്റർ ജിഷ കെ .പി എന്നിവർ സംസാരിച്ചു.