വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റും യൂത്ത് വിംഗ് വേങ്ങരയും സംയുക്തമായി
ടി.നസീറുദ്ദീൻ അനുസ്മരണം നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായിരുന്ന ടി. നസീറുദ്ദീൻ സാഹിബിന്റെ
അനുസ്മരണം വേങ്ങര വ്യാപാര ഭവനിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മത്
(പൂച്ചീയാപ്പു) ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അസീസ് ഹാജി പക്കിയൻ അധ്യക്ഷത വഹിച്ചു. വേങ്ങരയിൽ നിന്ന് ആദ്യമായി ദേശീയ അവാര്‍ഡ് നേടിയ ഉമ്മർ മുക്താറിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂച്ചിയാപ്പു
നസീറുദീൻ സ്മാരക
മൊമെന്റോ നൽകി ആദരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സൈനുദ്ദീൻ ഹാജി പൊന്നാട അണിയിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്
ജനറൽ സെക്രട്ടറി സൈനുദ്ദീൻ ഹാജി സ്വാഗതം പറഞ്ഞ യോഗത്തിൽ ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജി, യൂത്ത് വിംങ് ജില്ലാ സെക്രട്ടറി അനീസ് പനക്കൽ, മണ്ഡലം സെക്രട്ടറി യാസർ അറഫാത്ത് വേങ്ങര,എം ആർ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹാജി, യൂണിറ്റ് സെക്രട്ടറി ശിവൻ പോപ്പുലർ, ഹംസ ഹാജി നസീമ,റിജു ഗാലക്സി, ടി കെ കുഞ്ഞുട്ടി വൈസ് പ്രസിഡന്റ് എ കെ കുഞ്ഞീദുട്ടി വൈസ് പ്രസിഡന്റ് എന്നിവർ അനുസ്മരണം
നടത്തി. അവാർഡ് ജേതാവ് ഉമ്മർ മുക്താർ നന്ദി പ്രകടനം നടത്തി പ്രസംഗിച്ചു.
വേങ്ങര കമ്യൂണിറ്റി ഹെൽത്ത്
സെന്ററിലേക്ക് മുല ഊട്ടൽ
ടേബിൾ നൽകാനും പ്രഖ്യാപിച്ചു.ചടങ്ങിന് എൻ.മൊയ്തീൻ ഹാജി നന്ദി പറഞ്ഞു.