എം.ഐ.എസ്.എം യു.പി സ്‌കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

കണ്ണമംഗലം: തോട്ടശ്ശേരിയറ പേങ്ങാട്ട് കുണ്ടിൽ പറമ്പ് എം.ഐ.എസ്.എം.യു.പി സ്‌കൂളിലെ സ്പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തുപ്പിലിക്കാട്ട് സുബൈർ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടി   എൽ.പി സ്കൂൾ തലത്തിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.  

വേങ്ങര സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ ആലസ്സൻ ചെമ്പൻ, പി.ടി.എ പ്രസിഡന്റ് രായിൽ മുഹമ്മദ്, പി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു. 
   
കായികധ്യാപകൻ സി.അനസ് മാസ്റ്റർ, ഇ. കബീർ മാസ്റ്റർ, പി.കെ ഹസൈൻ മാസ്റ്റർ,  ടി.കെ റിയാസ് മാസ്റ്റർ, എം. സൈനബ ടീച്ചർ, റഷീദ്  കെ.ഡി.വൈ.എഫ് എന്നിവർ നേതൃത്വം നൽകി.

16 സ്കൂളുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ എ.എം.എൽ.പി. സ്‌കൂൾ തറയിട്ടാൽ ഒന്നാം സ്ഥാനം നേടി മലബാർ സെട്രൽ സ്കൂൾ പുകയൂർ റണ്ണറപ്പുമായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}