കൊളപ്പുറം: പി.കെ ഫിറോസിന് അഭിവാദ്യം അർപ്പിച്ച് ഏ ആർ നഗർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി കൊളപ്പുറം ടൗണിൽ പ്രകടനം നടത്തി.
ജില്ല എം.എസ്.എഫ് ട്രഷറർ പി.എ. ജവാദ്, മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറി ഒ.സി ഹനിഫ , പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ സി.കെ മുഹമ്മദ് ഹാജി, ഇബ്രാഹിം കുട്ടി കുരിക്കൾ, എം.എ മൻസൂർ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി മുനീർ വിലാശേരി, മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡന്റ് ഒ.സി അദ്നാൻ ,പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ യാസർ ഒള്ള ക്കൻ , കെ.കെ സക്കരിയ, സി.കെ ജാബീർ, മുസ് തഫ ഇടത്തിങ്ങൽ, അഷ്റഫ് ബാവുട്ടി, കെ.എം.സി.സി ഭാരവാഹികളായ കെ കെ അഷറഫ്,ഇഖ്ബാൽ കാവുങ്ങൽ എന്നിവർ നേത്യത്വം നൽകി.