പറപ്പൂർ പാലിയേറ്റീവിന് ഐ.യു.എച്ച്.എസ്.എസിന്റെ കൈത്താങ്ങ്

പറപ്പൂർ: ഹോപ്പ് ഫൗണ്ടേഷന് കീഴിലുള്ള പറപ്പൂർ പെയിൻ & പാലിയേറ്റീവിന് ഐ.യു.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ഫണ്ട് ശേഖരിച്ചു നൽകി. 1,35000 രൂപയാണ് വിദ്യാർത്ഥികൾ സ്വരൂപിച്ചത്.

സ്കൂളിൽ നടന്ന ചടങ്ങ് മാനേജർ ടി.മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. എയ്ഡഡ് പ്രിൻസിപ്പാൾ ടി അബ്ദുറഷീദ്, പ്രധാനാധ്യാപകൻ കെ.മുഹമ്മദ് അഷ്റഫ്, അൺ എയ്ഡഡ് പ്രിൻസിപ്പാൾ ഇ കെ സുബൈർ എന്നിവരിൽ നിന്ന് പാലിയേറ്റീവ് ഭാരവാഹികൾ ഫണ്ട് ഏറ്റുവാങ്ങി.

പി.ടി.എ പ്രസിഡന്റ് എം.കെ ഷാഹുൽ ഹമീദ്, വാർഡ് മെമ്പർ സി.അബ്ദുൽ കബീർ അബ്ദുറഹ്മാൻ, സി.അബ്ദുൽ അസീസ്, ടി.അൻവർ, പി കെ നുജൂം അഹമ്മദ്, പാലിയേറ്റീവ് ഭാരവാഹികളായ സി.അയമുതു മാസ്റ്റർ, വി.എസ് മുഹമ്മദലി, എൻ.മജീദ് മാസ്റ്റർ, എ.പി മൊയ്തുട്ടി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}