വയോജന ചൂണ്ടയിടൽ മത്സരം നാടിന്റെ ഉത്സവമായി മാറി

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വയോജനങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച ചൂണ്ടയിടൽ മത്സരം ആവേശകരവും കൗതുകവുമായി. കടലുണ്ടി പുഴയിലെ വലിയോറ വെളുതേടത്ത് കടവിലായിരുന്നു  മത്സരം. 

ഇരുപത്തിഅഞ്ചോളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ പകുതിയോളം പേര് എഴുപതിനും എഴുപത്തി അഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ്. മത്സരം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ സലീമിന്റെ
അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ  ചൂണ്ടയിട്ട് ഉദ്ഘാടനം നിർവഹിച്ചു. 

പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ചോലക്കൽ റഫീഖ് മൊയ്തീൻ, യൂസഫലി വലിയോറ,എംടി മൈമൂന, എ കെ നഫീസ, ആസ്യ മുഹമ്മദ്, ഐ സി ഡി എസ് സൂപ്പർമാരായ  ഷാഹിന എം, ലുബിന  തുപ്പിലിക്കാടൻ തുടങ്ങിയവർ ആശംസ അറിയിച്ചു. 

മത്സരത്തിൽ 64 കാരനായ അഹമ്മദ് കുട്ടി കുറുക്കൻ പൂവാലിപ്പരലിനെ പിടിച്ച്  ഒന്നും കല്ലേരിയെ പിടിച്ച്  മൂന്നാം സ്ഥാനവും കരസ്ഥമാക്കി, അബ്ദുറഹ്മാൻ എം കൈപ്പപരലിനെ പിടിച്ച്  രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 75 വയസ്സുള്ള വേങ്ങരയിലെ താമസക്കാരൻ ജനാർദ്ദൻ, വലിയോറക്കാരനായ 72 കാരൻ മുഹമ്മദ് കുട്ടി പാലശ്ശേരിത്തിക്കൽ, കച്ചേരിപ്പടി സ്വദേശി 71 കാരൻ പറാഞ്ചേരി അബ്ദുസമദ്, പക്കടപുറയാ സ്വദേശി 71 കാരൻ മലയിൽ അബൂബക്കർ തുടങ്ങിയവർ ആദ്യാവസാനം വരെ മത്സരത്തിൽ ആവേശകരമായി പങ്കെടുത്തു. സായംപ്രഭാ കെയർ ഗീവർ ഇബ്രാഹീം എ.കെ മത്സരത്തിൽ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}