പറപ്പൂർ കനറാ ബാങ്ക് ട്രൻസ്ഫോമറിന് ചുറ്റ് വേലി സ്ഥാപിക്കുക: സി എസ് എസ് ലൈബ്രറി ചേക്കാലിമാട്

പറപ്പൂർ: ചേക്കാലിമാട് സ്കൂൾ കുട്ടികളും മുതിർന്നവരും അടക്കം നിരവധി പേർ യാത്ര ചെയ്യുന്ന പറപ്പൂർ എടരിക്കോട് റൂട്ടിൽ റോഡിനോട് അരിക് ചേർന്ന് സ്ഥിതി ചെയ്യുന്ന ട്രൻസ്ഫോമറിന് സുരക്ഷയുടെ ഭാഗമായുള്ള സുരക്ഷാ വേലി സ്ഥാപിക്കണമെന്ന് 

ഇർഷാദുൽ അനാം മദ്രസ,എ. എം. എൽ. പി സ്കൂൾ , ചേക്കാലിമാട് മസ്ജിദ്, പറപ്പൂർ കനറാ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ ഉള്ളതുകൊണ്ട് കുട്ടികളും മുതിർന്നവരുമായി അനേകം യാത്രക്കാർ ദിനേനെ കടന്നുപോകുന്ന റോഡിൽ വലിയ അപകടസാധ്യത മുന്നിൽ കാണുന്നു. 

ട്രൻസ്ഫോമറിന്റെ കേബിളുകളും മറ്റും റോഡിൽ നിലത്ത് തട്ടി നിൽക്കുന്ന രീതിയിലാണ് നിലവിലുള്ളത്.  ഷോർട്ട് സർക്യൂട്ട് മൂലവും ഓവർ ലോഡും കാരണം പലപ്പോഴും ഇവിടെ ചെറിയ പൊട്ടിത്തെറികൾ സാധാരണയാണ്. വേങ്ങര എടരിക്കോട് റൂട്ടിൽ  വാഹനങ്ങൾ പലപ്പോഴും സൈഡ് നൽകുന്നതിന്റെ ഭാഗമായി ട്രാൻസ്ഫർമറിൽ തൊടുന്ന രീതിയിൽ കാണപ്പെടാറുണ്ട്. ഏതാനും മാസം മുമ്പ് ഒരു സ്കൂൾ ബസ് സൈഡ് നൽകുന്ന സമയത്ത് ട്രാൻസ്ഫോമറിൽ വാഹനം തട്ടുകയുണ്ടായി അപകടങ്ങൾ ഒന്നും ഉണ്ടായില്ല എന്നത് ഭാഗ്യം കൊണ്ട് മാത്രം. 

വലിയൊരു അപകടം മുന്നിൽകണ്ട് തടയുന്നതിനായി എത്രയും പെട്ടെന്ന് ഇവിടെ സുരക്ഷാവലയം നിർമ്മിക്കേണ്ടത് അത്യാവശ്യമാണ്. അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും എത്രയും വേഗം ഉചിതമായ നടപടി സ്വീകരിക്കണമെന്നും സി എസ് എസ് ലൈബ്രറി ചേക്കാലിമാട്  യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കെ എസ് ഇ ബി യിൽ പരാതിയും നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}