വേങ്ങര പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര പഞ്ചായത്ത് ഭാരതീയ ജനത പാർട്ടിയും പരപ്പൻചിന പൊതുശ്മശാന ആക്ഷൻ കമ്മറ്റിയും സംയുക്തമായി വേങ്ങര പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. 

ബിജെപി ജില്ലാ പ്രസിഡന്റ് രവിത്തേലത്ത് ഉദ്ഘാടനം ചെയ്ത മാർച്ചിൽ 1977 മുതൽ നിരന്തരമായി ആക്ഷൻ കമ്മിറ്റിയും പൊതുജനങ്ങളും പൊതുശ്മശാന ആവശ്യമായി മുന്നോട്ടു വന്നിട്ടും ഈ പഞ്ചായത്ത് ഭരിക്കുന്ന ലീഗിന്റെ ഭാഗത്തുനിന്നും ഒരു അനുകൂല നിലപാടും ഉണ്ടായിട്ടില്ല ആയതുകൊണ്ട് ഈ പൊതുശ്മശാന ഭൂമി (393/400) എന്ന ഭൂമി സാധാരണ ജനങ്ങൾക്ക് അളന്ന് തിട്ടപ്പെടുത്തി കൊടുക്കണമെന്ന്  സമരം ഉദ്ഘാടനം ചെയ്ത രവിത്തേലത്ത് ആവശ്യപ്പെട്ടു.

ഈ സമരം ഒരു സൂചനയാണെന്നും സൂചന കണ്ടു പഠിച്ചില്ലെങ്കിൽ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്നും വേങ്ങര പഞ്ചായത്ത് അധികൃതർക്ക് മുന്നറിയിപ്പ് നൽകി. 

ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് പറാട്ട് പരമേശ്വരൻ സ്വാഗതം പറഞ്ഞ പ്രതിഷേധ മാർച്ചിൽ പാലക്കാട് മേഖല  ജനറൽ സെക്രട്ടറി പ്രേമൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യൻ, സംസ്ഥാന കൗൺസിൽ അംഗം എ പി ഉണ്ണിയേട്ടൻ, കെ പി വിബീഷ്, ശ്രീധരൻ, പ്രബീഷ്, ഷാജി കെ.പി എന്നിവർ സംസാരിച്ചു. പറാട്ട് സന്തോഷ് അധ്യക്ഷനായ പഞ്ചായത്ത് മാർച്ചിൽ കെ എം സുധീഷ് നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}