തിരൂരങ്ങാടി: വാഹനപകടത്തില്‍ ഗുരുതര പരിക്ക് സംഭവിച്ച രവിക്ക് 'കരുമ്പില്‍ സൗഹൃദ കൂട്ടായ്മ' വാട്സപ് ഗ്രൂപ്പ് വഴി സമാഹരിച്ച തുക കൈമാറി.
വര്‍ഷങ്ങളായി കരുമ്പില്‍ പ്രദേശത്ത് വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു രവി.നിലവില്‍ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയാണ്. ദേശീയപാതയിൽ കരുമ്പിലിനും കാച്ചടിക്കും ഇടയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ഫ്രൂട്സ് കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരിന്നു.ആശുപത്രിയിലെത്തിയാണ് അംഗങ്ങള്‍ തുക നല്‍കിയത്.
ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസും,അരീക്കാടന്‍ റഹീമും ചേര്‍ന്ന് രവിയുടെ കുടുംബത്തിന് സഹായ ധനം കൈമാറി.കെ.എം ഫൈസല്‍,കമറു കക്കാട്,ഫൈസല്‍ താണിക്കല്‍,ഹംസ കൊട്ടിപ്പാറ എന്നിവര്‍ പങ്കെടുത്തു.സൗഹൃദ കൂട്ടായ്മയുടെ അഭ്യർത്ഥന മാനിച്ച് സഹകരിച്ച എല്ലാവര്‍ക്കും അഡ്മിന്‍ പാനല്‍ നന്ദി രേഖപ്പെടുത്തി.