യാത്രയയപ്പും ഉപഹാര സമർപ്പണവും നടത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പെൻഷൻ പറ്റിപ്പോകുന്ന ടീച്ചർമാർക്ക് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ യാത്രയയപ്പും ഉപഹാര സമർപ്പണവും നടത്തി.

25 വർഷക്കാലം സ്കൂളിൽ അധ്യാപികയായി പ്രവർത്തിച്ച മോളി കുട്ടി ടീച്ചർ, 17 വർഷക്കാലം അധ്യാപികയായ വാസന്തി ടീച്ചർ  ഹയർസെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പലായി ജോലി ചെയ്യുന്ന ഷീജ ടീച്ചർ പ്രമോഷനായി. ഹെഡ്മാഷ് ജോലി ചെയ്യുന്ന പ്രശാദ് മാഷ് ഇവർക്കാണ് യാത്രയയപ്പ് നൽകിയത്.

ഭിന്നശേഷികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഗീത ടീച്ചർക്ക് സ്റ്റാഫ് കൗൺസിലിന്റെ പ്രത്യേക ഉപഹാരം റസിയ ടീച്ചർ സമർപ്പിച്ചു. യോഗത്തി സ്റ്റാഫ് സെക്രട്ടറി പി ഇസ്മായിൽ സ്വാഗതം പറഞ്ഞു.സ്കൂൾ ഹെഡ്മിട്രസ് ലത ടീച്ചർ അധ്യക്ഷയായി പിടിഎ പ്രസിഡന്റ് അബ്ദുൽ ഹക്ക് യോഗം ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഷീജ പി ബി മുഖ്യപ്രഭാഷണം നടത്തി.എച്ച് എം സി ചെയർമാൻ അബ്ദുൽ റഹീം പൂക്കത്ത് , ടീച്ചർമാരായ വസന്തകുമാരി , സുധർമൻ, ഡോ. അനീസുദ്ദീൻ, ലീനി , ദിവ്യ ,ജസീറ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}