വേങ്ങര: എസ് വൈ എസ് വേങ്ങര സോൺ യൂത്ത് കൗൺസിലിന് പ്രൗഢമായ സമാപനം. കൂരിയാട് റോയൽ കാസൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ത്വാഹ തങ്ങൾ ഉദ്ഘാടനം ചെയ്തു.
പി.ഇബ്രാഹീം ബാഖവി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മാസ്റ്റർ ക്ലാരി കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. വിവിധ റിപ്പോർട്ടുകളുടെ അവതരണം, ചർച്ച എന്നിവ നടന്നു.
ഡോ. സയ്യിദ് സ്വാദിഖ് കൂരിയാട്, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, അബ്ദുൽ മജീദ് അഹ്സനി
പി കെ എം സഖാഫി ഇരിങ്ങല്ലൂർ, എ അലിയാർ ഹാജി, കെ എം അബ്ദു വഹാബ് മുസ്‌ലിയാർ, കെ ഹസൻ സഖാഫി, അനസ് നുസ്രി എന്നിവർ പ്രസംഗിച്ചു.