കൊളപ്പുറം: കൊളപ്പുറം സൗത്ത് ദോസ്താന ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച വേൾഡ് ക്യാൻസർ ഡേ സെമിനാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ അബ്ദുൾ റഷീദ് ഉദ്ഘാടനം നിർവഹിച്ചു.
ക്യാമ്പിൽ ബോധവൽക്കരണ ക്ലാസ് കുന്നുംപുറം പ്രാധമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നാസർ അവതരിപ്പിച്ചു.
ദോസ്താനക്ലബ്ബ് വൈസ് പ്രസിഡന്റ് ലു ത്വൈഫ് കെ അധ്യക്ഷത വഹിച്ചു. ദോസ്താന ക്ലബ്ബ് സെക്രട്ടറി ഷഫീഖ് ഇ സ്വാഗതം പറഞ്ഞു. ക്യാമ്പിൽ ബ്ലോക്ക് മെമ്പർ സഫീർ ബാബു,കുന്നുംപുറം പ്രാധമിക ആരോഗ്യ കേന്ത്രം കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഫൈസൽ , വാർഡ് മെമ്പർ സജ്ന അൻവർ ,സ്കൂൾ എച്ച് എം സുലൈഖ ടീച്ചർ, പി ടി എ പ്രസിഡന്റ് ഷറഫുദ്ധീൻ , പി ടി എ വൈസ് പ്രസിഡന്റ് റിയാസ് കല്ലൻ, പി ടി എ മെമ്പർ അബ്ദു.എൻ,അധ്യാപകരായ ഗഫൂർ മാഷ് , വികാസ് മാഷ് , ശൈലേഷ് മാഷ് , ജീഷ്മ ടീച്ചർ, സിജി ടീച്ചർ, സുമയ്യ ടീച്ചർ, രേഖ ടീച്ചർ, മിൻഷ ടീച്ചർ ക്ലബ്ബ് പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായി.