വേങ്ങര: മണ്ഡലത്തിലെ രണ്ട് വാര്‍ഡുകളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ മത്സരിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് കല്ലന്‍ അബൂബക്കര്‍ മാസ്റ്റര്‍ അറിയിച്ചു.
ഊരകം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ എന്‍.എം താഹിറ മുഹമ്മദും എ.ആര്‍.നഗര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ വി.ടി ഇന്‍സമാമുല്‍ ഹഖും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളായി ജനവിധി തേടും.
നിര്‍ഭയ രാഷ്ട്രീയം, വികസന ബദല്‍ എന്ന രാഷ്ട്രീയ മുദ്രാവാക്യത്തിന് പൊതുസമൂഹം നല്‍കുന്ന സ്വീകാര്യത വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എതിര്‍ശബ്ദങ്ങളെയും വിമര്‍ശനങ്ങളെയും ഉള്‍ക്കൊള്ളാനാകാതെ ഭരണകൂടങ്ങള്‍ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന കാഴ്ചയാണ് രാജ്യമെങ്ങും കണ്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാന ബജറ്റ് ജനങ്ങളോടുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ അഭിപ്രായപ്പെട്ടു.