ഊരകം: വാസ്കോ ക്ലബ് വെങ്കുളം ഇരുപത്തി അഞ്ചാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൂന്നാമത് ക്രിക്കറ്റ് ടൂർണമെന്റിൽ ബോയ്സ് വേങ്ങര ജേതാക്കളായി. ഫൈനലിൽ സ്റ്റേഡിയം ബോയ്സ് ചെണ്ടപ്പുറായയെയാണ് പരാജയപ്പെടുത്തിയത്.
ബോയ്സ് വേങ്ങരയുടെ ജനു ജനാർദ്ദനനെ ടൂർണമെന്റിലെ മികച്ച കളിക്കാരനായി തെരെഞ്ഞെടുത്തു.
ടൂർണമെന്റ് ജേതാക്കൾക്കുള്ള ട്രോഫി വാസ്കോ ക്ലബ്ബ് സെക്രട്ടറി കുഞ്ഞാണി, ഫൈസൽ കെ ടി എന്നിവർ സമ്മാനിച്ചു. മറ്റു ഉപഹാരങ്ങൾ ഊരകം വാർഡ് മെമ്പർ പ്രതിനിധി റിയാസ് എം കെ,സുനീഷ്, സാദിഖ് ഷാ, ദേവൻ, റഷീദ് പി, ഷഫീഖ് കെ ടി തുടങ്ങിയവർ സമ്മാനിച്ചു.