ഒരു കോടിയോളം രൂപ വിലമതിപ്പുള്ള സ്വർണവസ്ത്രവുമായി കരിപ്പൂരിൽ യുവാവ് പിടിയിൽ

കരിപ്പൂർ: ദുബായിൽനിന്നു സ്വർണം തേച്ചുപിടിപ്പിച്ച വസ്ത്രം ധരിച്ചെത്തിയ വടകര സ്വദേശിയെ കോഴിക്കോട് വിമാനത്താവളത്തിൽ പൊലീസ് പിടികൂടി. സ്വർണത്തിന് ഒരു കോടിയോളം രൂപ വില കണക്കാക്കുന്നു. 

ഇന്നലെ രാവിലെ ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിൽ എത്തിയ മുഹമ്മദ് സഫ്‌വാൻ (37) ആണു പൊലീസ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നു പൊലീസ് വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കുകയായിരുന്നു.

കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ സഫ്‌വാനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സഫ്‌വാൻ ധരിച്ച പാന്റ്സിലും ബനിയനിലും മറ്റും ഉൾഭാഗത്തായി സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു. സ്വർണം തേച്ചുപിടിപ്പിച്ച വസ്ത്ര ഭാഗങ്ങൾ 2.205 കിലോഗ്രാം ഉണ്ട്. ഇവയിൽനിന്നു സ്വർണം വേർതിരിച്ചെടുക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}