കെ ഇ ടി എമർജൻസി ടീം ദുബായിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ്: ആസ്റ്റർ ഡി എം കെയറും കെ ഇ ടി  എമർജൻസി ടീം യു എ ഇ ചാപ്റ്ററും സംയുക്തമായി പോർട്സ്ൺ കോൺട്രാക്ടിങ് എൽ എൽ സി യുടെ  ജീവനക്കാർക്ക് മെഡിക്കൽ ക്യാമ്പ് ദുബൈ ജബൽ അലി ഫ്രീസോൺ (JAFZA) യിൽ  വെച്ച് സംഘടിപ്പിച്ചു.

കെ ഇ ടി എമർജൻസി ടീം യു എ ഇ ചാപ്റ്റർ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പോർട്സ്ൺ കമ്പനി എം ഡി ആനന്ദ് റാവുവിന് കെ ഇ ടി യു എ ഇ സ്നേഹോപഹാരം നൽകി ആദരിച്ചു. കമ്പനിയിലെ വിവിധ രാജ്യക്കാർ ക്യാമ്പ് ഉപയോഗപ്പെടുത്തി.

യു എ ഇ ചാപ്റ്റർ പ്രസിഡന്റ്‌ ശരീഫ് അലി, ജി സി സി സെക്രട്ടറി പ്രയാഗ് പേരാമ്പ്ര, സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ 
ഷാഹുൽ കൂടിയത്ത്, ജി സി സി പി ആർ ഒ/ട്രഷറർ 
ഫൈസൽ മണാളത്ത്, യു എ ഇ ചാപ്റ്റർ പി ആർ ഒ സുബൈർ കാഞ്ഞങ്ങാട്, മറ്റു സംഘടന ഭാരവാഹികളും മെമ്പർമാരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.

ഇനിയും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് കെ ഇ ടി ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}