വേങ്ങര ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പുസ്തകങ്ങൾ സംഭാവന ചെയ്തു

വേങ്ങര: വേങ്ങര പഞ്ചായത്ത് ലൈബ്രറിയിലേക്ക് ഡയലോഗ് സെന്റർ കേരള സ്പോൺസർ ചെയ്യുന്ന സഹിത്യങ്ങൾ നൽകി വേങ്ങര ജമാഅത്തെ ഇസ്‌ലാമി വനിതാ ഘടകം മാതൃകയായി.

പതിനയ്യായിരത്തിലധികം രൂപ വില വരുന്ന പുസ്തകങ്ങൾ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ജമാഅത്തെ ഇസ്ലാമി ഏരിയ വനിത കൺവീനർ വഹീദ യിൽ നിന്ന് ഏറ്റുവാങ്ങി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. കുഞ്ഞി മുഹമ്മദ് എന്ന പൂച്യാപ്പു,സെക്രട്ടറി രാജശ്രീ, അസി: സെക്രട്ടറി സുകുമാരി, ജ. ഇ.ഏരിയാ സമിതി അംഗങ്ങളായ ശാക്കിറ,സുമയ്യ, ഷഹർബാന, അശ്റഫ് പാലേരി, പഞ്ചായത്ത് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}