സാദിഖലിതങ്ങൾ ഹക്കീം ഫൈസിയുമായി വേദി പങ്കിട്ടത് യാദൃച്ഛികം -കുഞ്ഞാലിക്കുട്ടി

മലപ്പുറം: സമസ്ത പുറത്താക്കിയ അബ്ദുൾഹക്കീം ഫൈസി ആദൃശ്ശേരിയുമായി മുസ്‍ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ വേദി പങ്കിട്ടത് യാദൃച്ഛികമാണെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു. ഇക്കാര്യം തങ്ങളോട് സംസാരിച്ചു. യാദൃച്ഛികമായി സംഭവിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. മറിച്ചുള്ളത് ദുഷ്‍പ്രചാരണമാണ്.

സമസ്തയുമായി പാണക്കാട് കുടുംബത്തിനും ലീഗിനും എക്കാലവും നല്ലബന്ധമാണ്. ലീഗ് ഒരിക്കലും സമസ്തയുടെ നിലപാടുകളെ തള്ളിപ്പറയില്ല. അഭിപ്രായഭിന്നതയുണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പത്മവ്യൂഹത്തിൽ അകപ്പെട്ട സംസ്ഥാന സർക്കാർ ജനശ്രദ്ധ തിരിച്ചുവിടാനാണ് ആർ.എസ്.എസ്.-ജമാഅത്തെ ഇസ്‍ലാമി ചർച്ചയുടെ പേരിൽ യു.ഡി.എഫിനെ പഴിചാരുന്നത്. പ്രബലമായ ന്യൂനപക്ഷസമുദായത്തെ എതിർപക്ഷത്തുനിർത്തിയുള്ള ചർച്ച അനാവശ്യവും അപ്രസക്തവുമാണെന്ന് ആദ്യദിവസംതന്നെ താൻ വ്യക്തമാക്കിയിരുന്നു. 

42 വർഷം ജമാഅത്തെ ഇസ്‍ലാമിയുമായി ചങ്ങാത്തത്തിലായിരുന്ന സി.പി.എം. അവരുമായി ചേർന്ന് സാമ്പാർമുന്നണി ഉണ്ടാക്കി ഞങ്ങൾക്കെതിരേ മത്സരിച്ചു. പൊന്നാനിയിൽ അവരുമായി വേദി പങ്കിട്ടു. വിലക്കയറ്റവും ഇന്ധനവിലവർധനയും മറ്റും കാരണം പൊറുതിമുട്ടുന്ന ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമം. ഒരു വെടിക്ക് പല പക്ഷികളെ വീഴ്ത്താനുള്ള അവരുടെ തന്ത്രത്തെ സമ്മതിച്ചേ പറ്റൂ -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}