മലയാള ദിനാചരണവും പാലിയേറ്റീവ് ഫണ്ട് കൈമാറലും

പാണ്ടികശ്ശാല: കെ ആർ എച്ച് എസ് ഇന്റർനാഷണൽ സ്കൂൾ മാതൃഭാഷാ ദിനവുമായി ബന്ധപ്പെട്ട് മലയാളം ക്ലബ്ബ് സംഘടിപ്പിച്ച മലയാണ്മ-2023 "എന്റെ ഭാഷ എന്റെ അഭിമാനം" എന്ന പരിപാടി സ്കൂൾ അസംബ്ലിയിൽ വെച്ച് നടത്തി.

സ്കൂൾ വിദ്യാർത്ഥിനി മിൻഹ ചൊല്ലിക്കൊടുത്ത മാതൃഭാഷ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി ഫാത്തിമ ലുബ്ന മാതൃഭാഷാ ദിന സന്ദേശം നൽകി. മാനേജർ ആവയിൽ സുലൈമാൻ ചടങ്ങിൽ സംസാരിച്ചു. 

തുടർന്ന് വിദ്യാർത്ഥികൾ ജനുവരി 15നു പാലിയേറ്റിവ്          
ദിനത്തോടനുബന്ധിച്ച് സമാഹരിച്ച 108000/- രൂപ സ്കൂൾ പ്രിൻസിപ്പാൾ അബ്ദു റഊഫ് പാലിയേറ്റീവ് പ്രസിഡന്റ് ഹംസ പുല്ലബലവനു കൈമാറി. 

ജനറൽ സെക്രട്ടറി ബാവ ടി കെ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുബ്രഹ്മണ്ണ്യൻ മുല്ലപ്പളളി, അഷ്റഫ് പാലേരി, സ്കൂൾ വൈസ് പ്രിൻസിപ്പാൾ റിനീഷ്, പി. ആർ. ഓ അബ്ദുൾ ലത്തീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

തുടർന്ന് വിദ്യാർത്ഥികൾ സ്കൂൾ ലൈബ്രറിയിലേക്ക്  കൈമാറിയ പുസ്തകങ്ങൾ സ്കൂൾ അധ്യാപിക പ്രിൻസി ഏറ്റുവാങ്ങി. തുടർന്ന് നടന്ന ചടങ്ങിൽ അറബിക് പത്രത്തിന്റെ പ്രകാശനവും  വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}