ഊരകം: ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി.സ്കൂൾ ഒ.കെ.മുറി വിദ്യാർത്ഥികൾക്ക് ആവേശമായി ഗെറ്റ് സെറ്റ് ഗോ മോട്ടിവേഷൻ ക്ലാസ്. സ്കൂളിലെ നാലാം തരത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തിയാണ് ക്ലാസ് സംഘടിപ്പിച്ചത്.
കോവിഡാനന്തരം കുട്ടികളിൽ പഠന മേഖലയിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുകയും ഉയർന്ന ക്ലാസുകളിൽ എത്തുന്നതിനനുസരിച്ച് പഠന പാഠ്യേതര മേഖലയിൽ ഉണ്ടായിരിക്കേണ്ട മാറ്റങ്ങളെ കുറിച്ചും ഇന്റർനാഷണൽ ട്രൈനറും പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ ശബീർ പുള്ളിയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു.
ഹെഡ്മാസ്റ്റർ സി.അബ്ദുറഷീദ് മാസ്റ്റർ സ്വാഗതവും പി .ടി.എ.പ്രസിഡന്റ് എം.പി. അബ്ദുൽ മജീദ് അധ്യക്ഷനുമായിരുന്നു.
അധ്യാപകരായ അബ്ദുറഷീദ് മാസ്റ്റർ, ഷമീല ടീച്ചർ, ഖൈറുന്നിസ ടീച്ചർ എന്നിവർ പരിപാടിക്ക് തേതൃത്വം നൽകി.