പറപ്പൂർ എ എം എൽ പി സ്കൂൾപാലിയേറ്റീവ് ഫണ്ടിലേക്ക് മുക്കാൽ ലക്ഷം രൂപ കൈമാറി

പറപ്പൂർ: പറപ്പൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റിവിന് മുക്കാൽ ലക്ഷം രൂപ നൽകി പറപ്പൂർ ഇരിങ്ങല്ലൂർ എ.എം.എൽ.പി. സ്കൂൾ മാതൃകയായി. 

എൽ.പി സ്കൂളുകളിൽ നിന്നും ഏറ്റവും കൂടുതൽ ഫണ്ട് ശേഖരിച്ച് ജീവ കാരുണ്യ പ്രവർത്തനത്തിന് മറ്റൊരു പര്യായമായി മാറിയിരിക്കുകയാണ് ചേക്കാലിമാടുള്ള എം.എൽ.പി. സ്കൂൾ

സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കുട്ടികളുടെ സാനിധ്യത്തിൽ ഹെഡ് മാസ്റ്റർ സബാഹ് മാസ്റ്റർ പാലിയേറ്റീവ് പ്രസിഡന്റ് അയമുദു മാസ്റ്റർക്ക് തുക കൈമാറി.

ചടങ്ങിൽ സുരേഖ ടീച്ചർ, ത്വയ്യിബ ടീച്ചർ, ജാസ്മിൻ ടീച്ചർ ഷീജ ടീച്ചർ, ശബ്ന ടീച്ചർ, നൗഫൽ മാഷ്, രാജേഷ് മാഷ്, ഷാഹിദ് മാഷ്, ജസീലത്ത് ടീച്ചർ, ഫാത്തിമ ഹസ്ന ടീച്ചർ, താഹിറ ടീച്ചർ,ഫാസിമ ടീച്ചർ,സുമയ്യ ടീച്ചർ ,ഫാസിന ടീച്ചർ, ഉമ്മു ഹബീബ ടീച്ചർ എന്നിവരും ക്ലാസ് ലീഡർമാരായ സയാൻ, റാസിൻ, ഫൈഹ, മുഹമ്മദ് സ്വാലിഹ്, ബിലാൽ  ഷാ, മിൻഹ, അരുൺ കൃഷ്ണ, ഫാത്തിമ ഫിദ,റെയ്‌ഹാ ഫാത്തിമ,മുഹമ്മദ് ജാഫിൻ, അഭിനവ് ഗിരീഷ്, സുഹ,തസ്നിയ,മുഹമ്മദ് ഷാമിൽ, നദ പർവീൻ തുടങ്ങിയവരും പി.ടി.എ പ്രസിഡന്റ് സി. ആബിദ് , പാലിയേറ്റീവ് സെക്രട്ടറി വി.എസ് മുഹമ്മദ് അലി, ട്രഷറർ നല്ലൂർ മജീദ് മാസ്റ്റർ, വൈസ് പ്രസിഡൻറ് എ.പി. മൊയ്തുട്ടി ഹാജി എന്നിവരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}