തിരൂരങ്ങാടി: ചെമ്മാട് ടൗണിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് പുക ഉയർന്നതോടെ യാത്രക്കാർ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9 മണിക്ക് തിരുരങ്ങാടി താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം.
കാടപ്പടിയിൽ നിന്നും കോട്ടയിലേക്ക് പോകുന്ന അൽനാസ് ബസ്സിലാണ് പുക ഉയർന്നത്. അസാധാരണമായ രീതിയിൽ പുക ഉയർന്നപ്പോൾ തീപിടിക്കുകയാണെന്ന് കരുതി യാത്രക്കാർ നിലവിളിച്ചു പുറത്തേക്കോടി.
ആക്സിലേറ്റർ ജാമായതണെന്നാണ് പ്രാഥമിക നിഗമനം തീപിടുത്തം ഉണ്ടായിട്ടില്ല.