കൊളപ്പുറം സമരസമിതി പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

എ ആർ നഗർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി അരീക്കോട് പരപ്പനങ്ങാടി സംസ്ഥാന പാതയിൽ എ ആർ നഗർ കൊളപ്പുറം മുതൽ പനമ്പുഴ വരെ വൺവേയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് റോഡ് ആക്ഷൻ സമിതി പ്രവർത്തകർ അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലിക്ക് നിവേദനം നൽകി.

നിലവിലുള്ള അവസ്ഥ തുടരാൻ  പഞ്ചായത്ത് ശക്തമായ ഇടപെടൽ നടത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.സ്കൂൾ കുട്ടികൾക്കും താലൂക്ക് ഹോസ്പിറ്റലിലേക്കും മറ്റും പോവുന്നവർ കൂരിയാട് വഴി പോവണമെന്നത് വലിയ പ്രയാസം സൃഷ്ട്ടിക്കുമെന്നും റോഡ് ആക്ഷൻ സമതി ഓർമ്മിപ്പിച്ചു. 

റോഡ് ആക്ഷൻ സമിതി മുഖ്യമന്ത്രി,പൊതുമരാമത്ത് മന്ത്രി, പ്രതിപക്ഷ നേതാവ്, എം.പി ,എം എൽ എ എന്നിവർക്കും മോൽ ആവശ്യമുന്നയിച്ച് നിവേദനം നൽകിയിരുന്നു.

സമരസമിതി ഭാരവാഹികളായ മുസ്തഫ പുള്ളിശ്ശേരി, ചാലിൽ കുഞ്ഞിമുഹമ്മദ്, ഉമ്മറുട്ടി തിരുത്തിയിൽ, മൊയ്ദീൻ കുട്ടി മാട്ടറ, വാർഡ് മെമ്പർമാരായ ഷൈലജ പുനത്തിൽ, സജ്ന അൻവർ, ബേബി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}