വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വേങ്ങരയിൽ പ്രതിഷേധ പ്രകടനം നടത്തി

വേങ്ങര: ബജറ്റിലെ നികുതിക്കൊള്ളക്കെതിരെ യൂത്ത് ലീഗ് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ ക്രൂരമായ പോലീസ് നടപടിയിലും ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ്,എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപ്പറമ്പ് ,ജനറല്‍ സെക്രട്ടറി വി.എ വഹാബ് ഉള്‍പ്പെടെ
14 ഓളം പ്രവര്‍ത്തകരേയും നേതാക്കളേയും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നിർദേശപ്രകാരം വേങ്ങര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. 

പ്രതിഷേധ പ്രകടനത്തിന് ഹാരിസ് മാളിയേക്കൽ, ഫത്താഹ് മൂഴിക്കൽ, ടി.വി ഇഖ്ബാൽ, വി.കെ റസാഖ്, എ.കെ നാസർ, ഫിറോസ് കച്ചേരിപടി, സാദിഖ് മൂഴിക്കൽ, ഹസീബ് അരീക്കുളം, കുറുക്കൻ അലവിക്കുട്ടി, മാളിയേക്കൽ സൈതലവി ഹാജി, മായിൻ കുട്ടി കള്ളിയത്ത്, 
പൂവ്വഞ്ചേരി ലത്തീഫ് എന്നിവർ നേത്യത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}