പാണക്കാട് മഖാം ഉറൂസിന് തുടക്കമായി

മലപ്പുറം: പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ തുടങ്ങിയ നിരവധി സാദാത്തുകൾ അന്ത്യവിശ്രമം കൊള്ളുന്ന പാണക്കാട് മഖാം ഉറൂസിന് തുടക്കമായി.

ഉറൂസിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച മതൽ അനുസ്മരണ സമ്മേളനങ്ങൾ, മത പ്രഭാഷണങ്ങൾ, മൗലിദ് സദസ്സുകൾ, അന്നദാന വിതരണം, ഖത്മുൽ ഖുർആൻ സദസ്സുകൾ എന്നിവ സംഘടിപ്പിക്കും.

സുന്നി യുവജനസംഘം ജില്ലാകമ്മിറ്റിയുടെ കീഴിൽ നടക്കുന്ന പരിപാടികൾക്ക് തുടക്കംകുറിച്ചുകൊണ്ട് പാണക്കാട് മഖാം പരിസരത്ത് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തി.

കോഴിക്കോട് വലിയ ഖാസി നാസർ ഹയ്യ് ശിഹാബ് തങ്ങൾ സിയാറത്തിന് നേതൃത്വം നൽകി. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ കെ. ആലിക്കുട്ടി മുസ്‌ലിയാർ, അബ്ബാസലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, നഈമലി ശിഹാബ് തങ്ങൾ, മുഈനലി ശിഹാബ് തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ., ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}