കെ വി വി ഇ എസ് സമരപ്രഖ്യാപന വാഹനജാഥയ്ക്ക് വേങ്ങരയിൽ സ്വീകരണം നൽകി

വേങ്ങര: കേന്ദ്ര, സംസ്ഥാന ബജറ്റിൽ വ്യാപാരികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് 28-ന് നടക്കുന്ന സെക്രട്ടേറിയറ്റ് ധർണയുടെ പ്രചാരണാർഥം നടത്തുന്ന വാഹനപ്രചരണ ജാഥയ്ക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വേങ്ങര യൂണിറ്റ് സ്വീകരണം നൽകി.

ജില്ലാ വൈസ് പ്രസിഡന്റ്   
വിനോദ് പി മേനോൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അസീസ് ഹാജി അധ്യക്ഷത വഹിച്ചു, മണ്ഡലം ജനറൽ സെക്രട്ടറി എംകെ സൈനുദ്ദീൻ ഹാജി 
സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഹക്കീം ചങ്കരത്ത് 
മുഖ്യ പ്രഭാഷണം നടത്തി.

ജാഥാ ക്യാപ്റ്റന്‍ ബഷീർ കണിയാടത്ത്, വൈസ് ക്യാപ്റ്റന്‍ 
കെ കെ എച്ച് തങ്ങൾ മണ്ഡലം പ്രസിഡന്റ്, യാസർ അറഫാത്ത്
മണ്ഡലം വൈസ് പ്രസിഡന്റ്,
ഇബ്റാഹീം ബാവ മണ്ഡലം വൈസ് പ്രസിഡന്റ്, യൂസഫ് എ വി, മണ്ഡലം സെക്രട്ടറി, മജീദ് അച്ചനമ്പലം മണ്ഡലം ട്രഷറർ, അനീസ് പനക്കൽ യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി,ഹംസ ഹാജി
ടെക്സറ്റയിൽ അസോസിയേഷൻ വേങ്ങര യൂണിറ്റ് പ്രസിഡന്റ്, എൻ മൊയ്തീൻ ഹാജി യൂണിറ്റ് ട്രഷറർ എന്നിവർ പ്രസഗിച്ചു. യൂണിറ്റ് സെക്രട്ടറി ശിവശങ്കരൻ നായർ നന്ദിയും പറഞ്ഞു.

ജാഥാസ്ഥിരഗംങ്ങൾ

സൈനുദീൻ ഹാജി വേങ്ങര, മജിദ് അച്ചനമ്പലം, ബാവ കന്നുംപുറം, യാസർ അറഫാത്ത്
വേങ്ങര, അനീസ് പനക്കൽ
വേങ്ങര, ഗഫൂർ കൊളപ്പുറം, അഷറഫ് തങ്ങൾ വി കെ പടി, മൊയ്തീൻ കുട്ടി വി കെ പടി.

വേങ്ങരയൂണിറ്റിന്ന് വേണ്ടി എം കെ സൈനുദ്ദീൻഹാജി, കുഞീതുട്ടി ഹാജി, ഹോട്ടൽ അസോസിയേഷനു വേണ്ടി എകെ നാസർ, ടെക്സ്റ്റൈൽസ് അസോസിയേഷനു വേണ്ടി ഹംസ (നസീമ), മൊബൈൽ അസോസിയേഷനു വേണ്ടി ഷംസു (അറേബ്യൻ), ഫൂട്ട് വെയർ അസോസിയേഷനു വേണ്ടി സിദ്ദീഖ് (സിറ്റി), ഗോൾഡ് മർച്ചന്റ് അസോസിയേഷൻ വേണ്ടി ടി കെ എം കുഞ്ഞുട്ടി എന്നിവർ ഹാരാർപണമണിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}