വാർഷികാഘോഷ സമാപന സമ്മേളനവും ആദരിക്കലും

ഒതുക്കുങ്ങൽ: മറ്റത്തൂർ മുനമ്പത്ത് കാരി അഹമ്മദ് മാസ്റ്റർ സ്മാരക ഗ്രന്ഥശാല & വായനശാല മൂന്നു മാസകാലത്തെ വാർഷികാഘോഷ സമാപന സമ്മേളനവും ആദരിക്കലും ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ടിന്റെ അധ്യക്ഷതയിൽ മുൻ എം എൽ എ കെ എൻ എ ഖാദർ ഉദ്ഘാടനം ചെയ്തു. പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. 

സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ലൈബ്രറിയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന കാരി മൊയ്തീൻ സ്മാരക അവാർഡ് നേടിയ മികച്ച സാമൂഹ്യ പ്രവർത്തകൻ നൗഷാദ് കാരിയടക്കം വ്യത്യസ്ത മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച നെച്ചിക്കാട്ടിൽ മുഹമ്മദ് കുട്ടി, ഹംസമുഹമ്മദ് പെന്മള, ഡോ. ഇബ്രാഹിം കുട്ടി ചോലക്കൽ, സജീദ് നടുത്തൊടി, മോഹനഭായ്,ഗോപി മാണൂർ, ശിഹാബ് പുല്ലമ്പലവൻ,അൻവർ മൂച്ചിക്കാടൻ,സനൽ ചോലയിൽ, വിജീഷ് എ കെ തുടങ്ങിയ പതിനഞ്ചു പേരെ ആദരിച്ചു. 

പി സോമനാഥൻ മാസ്റ്റർ, ഹംസ മാസ്റ്റർ കടമ്പോട്ട്, ഡോ സി ഇബ്രാഹീം കുട്ടി, കെ ശ്രീനിവാസൻ, ഗോപി മാണൂർ എന്നിവർ സംസാരിച്ചു. 

മെമ്പർ ടി ടി റജീന മോൾ, വി യു കുഞ്ഞാൻ, ഡൊ  മുഹമ്മദ് ഫൈസൽ കാരി , രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു. ഫൗലാദ് കാരി സ്വാഗതവും ഹസ്ക്കർ പാറക്കൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}