ജാമിഅ ദാറുസ്സലാം ഒന്നാം റാങ്ക് ഹാഫിള് നജീബ് പറപ്പൂരിന്

പറപ്പൂർ: തെന്നിന്ത്യയിലെ അത്യുന്നത മത കലാലയമായ ജാമിഅ ദാറുസ്സലാം അൽ ഇസ്ലാമിയ്യയിൽ നിന്നും ഒന്നാം റാങ്കോടു കൂടി ഹൈതമി ബിരുദം കരസ്ഥമാക്കി ഹാഫിള് നജീബ് ഹൈതമി. 

പത്താം ക്ലാസിനു ശേഷം കോഴിക്കോട് ഇടിയങ്ങരയിലെ ദാറുസ്സലാം തഹ്ഫീളുൽ ഖുർആൻ കോളേജിൽ നിന്ന് ഹിഫ്ള് പഠനം പൂർത്തിയാക്കി ദാറുസ്സലാമിൻ്റെ തന്നെ ഹാഫിലീങ്ങൾക്ക് പ്രത്യേകമായുള്ള തർഖിയതുൽ ഹുഫാളിൽ തുടർ പഠനം നടത്തുകയും ചെയ്തു.

ദാറുസ്സലാം ശരീഅത്ത് കോളേജിൽ നിന്നും രണ്ട് വർഷത്തെ പഠനം പൂർത്തിയാക്കി ഒന്നാം റാങ്കോടുകൂടി ദാരിമി ബിരുദം കരസ്ഥമാക്കുകയും ചെയ്തു.
നിലവിൽ ജാമിയ മില്ലിയ ഇസ്ലാമിയയിൽ ഇന്ത്യൻ പണ്ഡിതരുടെ അറബി വ്യാകരണ സംഭാവനകളെ സംബന്ധിച്ച് പി.എച്ച്.ഡി പഠനം നടത്തിക്കൊണ്ടിരിക്കുന്നു.

കടവത്ത് പങ്ങിണിക്കാട്ട് കുഞ്ഞലവി - മമ്മാത്തുട്ടി എന്നിവരുടെ മകനാണ്,ഭാര്യ ഷഹാന.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}