നാളെ ജനകീയ പ്രതിരോധജാഥക്ക് വേങ്ങരയിൽ സ്വീകരണം

വേങ്ങര: സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻമാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധജാഥയ്ക്ക് തിങ്കളാഴ്ച വേങ്ങരയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ  അറിയിച്ചു.രാവിലെ 10-ന് വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്താണ് സ്വീകരണം.

ബാന്റ് വാദ്യങ്ങളുടെയും കരിമരുന്നിന്റെയും അകമ്പടിയോടെ ജാഥാ ലീഡറെ സ്വീകരിക്കും. വനിതകളടക്കമുള്ള റെഡ് വൊളന്റിയർമാർ ഗാർഡ് ഓഫ് ഓണർ നൽകും.

സ്വാഗതസംഘം ചെയർമാൻ സബാഹ് കുണ്ടുപുഴയ്ക്കൽ, ജനറൽ കൺവീനർ കെ.ടി. അലവിക്കുട്ടി, ട്രഷറർ വി. ശിവദാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}