അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബാവ മാസ്റ്റർക്ക് സ്വീകരണം നൽകി

കൊളപ്പുറം: ഭാരത് ജോഡോ യാത്രാനായകൻ രാഹുൽ ഗാന്ധിയെ കരിപ്പൂർ എയർപ്പോർട്ടിൽ സ്വീകരിക്കാൻ കുറ്റിപ്പുറത്ത് നിന്നും കാൽനടയായി പോവുന്ന എഴുപത്തിരണ്ടുകാരനായ  ബാവ മാസ്റ്റർക്ക് കൊളപ്പുറത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടിയുടെ നേതൃത്വത്തിൽ സ്വീകരണം സംഘടിപ്പിച്ചു.

രാവിലെ 5 മണിക്ക് തുടങ്ങിയ യാത്രക്ക് വലിയ സ്വീകരണമാണ് ജനങ്ങൾ നൽകുന്നതെന്നും രാഹുൽ ഗാന്ധിയുടെ കൂടെ ഭാരത് ജോഡേ യാത്രയിലുടനീളം തുടക്കം മുതൽ സമാപനം വരെ നടക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നെന്നും എന്റെ അനാരോഗ്യവും പ്രായവും അതിന് തടസമായെന്നും ബാവ മാസ്റ്റർ പറഞ്ഞു.

മണ്ഡലം ട്രഷറർ പി.കെ മൂസഹാജി, ഹംസ തെങ്ങിലാൻ, മുസ്തഫ പുളളിശ്ശേരി, റിയാസ് കല്ലൻ, ഷാഫി ഷാരത്ത്, പി.കെ ബാവ ,റഷീദ് എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}