വേങ്ങര: വേങ്ങര പൂക്കുളം ബസാറിനു താഴെ സംഘടിപ്പിച്ച കൊയ്ത്തുത്സവം വേങ്ങര ഗ്രമ പഞ്ചായത്ത് പ്രസിഡന്റ് ഹസീനാ ഫസൽ ഉദ്ഘടാനം ചെയ്തു.
വലിയോറ പാടത്തെ 250 ഏക്കർ നെല്ലറയാക്കിയതിന്റെ ആഹ്ലാദത്തിലാണ് വലിയോറപാടം പാടശേഖരം.
വയൽ വരമ്പുകളിലും പാടങ്ങളിലും നെൽക്കൂനകളും ചാക്കുകളും നിറയുന്നതിന്റെ ആരവമാണ്.
കൊയ്‌ത്ത് മെഷനീൽനിന്ന് പ്ലാസ്‌റ്റിക് ഷീറ്റുകളിലേക്ക് പതിക്കുന്ന നെൽമണികൾ ഐശ്വര്യത്തോടെ ചാക്കുകളിൽ നിറയ്‌ക്കുന്ന തിരക്കിലാണ് കർഷകർ. അക്ഷരാർഥത്തിൽ കൊയ്‌ത്തുത്സവമാണ് നടക്കുന്നത്. സ്വന്തവും പാട്ടത്തിനെടുത്തതുമായ വയലുകൾ ഇക്കൂട്ടത്തിലുണ്ട്.
പഞ്ചായത്ത്, ബ്ലോക്ക് ജനപ്രതിനിധികളും കൃഷി ഓഫീസർമാരും, കുടുബശ്രീ-ഹരിത കർമ്മ സേനാഅംഗങ്ങൾ, അംഗൻവാടി-ആശാ വർക്കർമാർ, പൊതുപ്രവർത്തകർ, കർഷകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.