ടി നസീറുദ്ദിൻ ഓർമദിനം; കാരാത്തോട് ടൗൺണിൽ വേസ്റ്റ് കൊട്ട സ്ഥാപിച്ചു

ഊരകം: കേരളവ്യാപാരിവ്യവസായിഏകോപന സമിതി ഊരകംയൂണിറ്റ് സംഘടിപ്പിച്ച ടി.നസുറുദീൻ സാഹിബ് അനുസ്മരണ പരിപാടിയിൽ കാരാത്തോട് ടൗണിൽ വേസ്റ്റ് കൊട്ട സ്ഥാപിച്ചു.വാർഡ് മെമ്പർ അബൂതാഹിർ ഉദ്ഘാടനം നിര്‍വഹിച്ചു. 

ശേഷം നടന്ന അനുസ്മരണ യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സൈനുദ്ദീൻ ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിൽ  മുഖ്യ പ്രഭാഷണം യൂത്ത് വിംങ് ജില്ലാ സെക്രട്ടറി അനീസ് പനക്കൽ നിർവഹിച്ചു.

യൂണിറ്റ് നേതാക്കളായ അഷറഫ്,ബഷീർ, ഷരീഫ്, നാസർ, മണി എന്നിവരും മറ്റ് യൂണിറ്റ് നേതാക്കളും മെമ്പർമാരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}