ഏവരെയും അമ്പരപ്പിച്ച് അഞ്ചു വയസ്സുകാരന്റെ മാജിക് പ്രകടനം

പറപ്പൂർ: മാജിക്കിന്റെ കുലപതി പ്രൊഫസർ വാഴകുന്നതിന്റെ പേരിൽ സംഘടിപ്പിച്ചു വരുന്ന യുഗാമി ട്രോഫിക്കുവേണ്ടി കണ്ണൂരിൽ വെച്ച് നടന്ന 40-മത്  അഖില കേരള മാജിക് മത്സരത്തിൽ ജൂനിയർ വിഭാഗത്തിലാണ് കോട്ടക്കൽ പറപ്പൂരിലുള്ള അർജുൻ ഓമനക്കുട്ടന്റെ പ്രകടനത്തിന് മൂന്നാം സ്ഥാനം ലഭിച്ചത്.

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മജീഷ്യൻ എന്ന ബഹുമതിയും അർജുൻ ഓമനക്കുട്ടന് സ്വന്തം.സീനിയർ വിഭാഗത്തിൽ പിതാവ് കുട്ടൻസ് കോട്ടക്കൽ രണ്ടാം സ്ഥാനവും നേടി,കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത 22 ൽ പരം മത്സരാർത്ഥികൾ പങ്കെടുത്തതിൽ നിന്നാണ് ഇവർ ഈ നേട്ടം കരസ്തമാക്കിയത്. മജീഷ്യൻ സാമ്രാജിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി.

എ.എം.എൽ.പി.സ്കൂൾ പറപ്പൂർ വെസ്റ്റിലെ എൽ.കെ.ജി. വിദ്യാർത്ഥിയാണ് അർജുൻ ഓമനക്കുട്ടൻ. പിതാവ് മജീഷ്യൻ കുട്ടൻസ് കോട്ടക്കൽ ഡിസൈനിങ് സ്ഥാപനം നടത്തിവരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}