വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് മാർക്കറ്റ് പുതുക്കി നിർമ്മിക്കുന്നതിന് വേണ്ടി ലെൻസ്ഫെഡ് വേങ്ങര ഏരിയ കമ്മിറ്റി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നിയോജക മണ്ഡലം എം എൽ എ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലെൻസ്ഫഡ് ജില്ലാ സെക്രട്ടറി വി കെ എ റസാഖ് സമർപ്പിച്ചു.
ചടങ്ങിൽ ഏരിയ പ്രസിഡന്റ് പി. കെ റിയാസലി അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ,വൈസ് പ്രസിഡന്റ് പൂച്ച്യാപ്പു, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലിം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, മജീദ് മടപ്പള്ളി,ഉണ്ണികൃഷ്ണൻ, ലെൻസ്ഫെഡ് ഏരിയ സെക്രട്ടറി സക്കീറലി ഭാരവാഹികളായ മുജീബ് റഹ്മാൻ ,അജേഷ്, റഹൂഫ്, സഹീർ അബ്ബാസ് നടക്കൽ എന്നിവർ പങ്കെടുത്തു.