എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ യൂത്ത് കൗൺസിലിന് പ്രൗഢമായ സമാപനം

മലപ്പുറം: "നേരിന് കാവലിരിക്കുക" എന്ന പ്രമേയത്തിൽ നടക്കുന്ന എസ്.വൈ.എസ് അംഗത്വ കാമ്പയിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലാ യൂത്ത് കൗൺസിലിന് പ്രൗഢമായ സമാപനം. കൊണ്ടോട്ടി സോണിലെ കുഴിമണ്ണ ഇസ്സത് കാമ്പസിൽ നടന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം ഡോക്ടർ ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സി.കെ.ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു. 

സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി പ്രാർത്ഥന നിർവ്വഹിച്ചു. സുലൈമാൻ മുസ്‌ലിയാർ കുഴിമണ്ണ പതാക ഉയർത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി,എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.അബൂബക്കർ പടിക്കൽ വിഷയാവതരണം നടത്തി.

ജില്ലാ ഭാരവാഹികളായ വി പി എം ഇസ്ഹാഖ്,അബ്ദുറഹീം കരുവള്ളി സയ്യിദ് ശിഹാബുദ്ധീന്‍ അഹ്സനി ,  മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍,സി കെ ശകീര്‍ അരിമ്പ്ര , സിദ്ദീഖ് സഖാഫി വഴിക്കടവ്, യൂസുഫ് സഅദി പൂങ്ങോട്, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, പി കെ മുഹമ്മദ് ശാഫി വെങ്ങാട് എന്നിവർ വിവിധ വകുപ്പുകളുടെ  റിപ്പോർട്ടുകൾ അവതരിപ്പിച്ചു. 

എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. 
 
എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ ഭാരവാഹികൾ -
ടി.മുഈനുദ്ദീൻ സഖാഫി (പ്രസിഡണ്ട്)
സി.കെ.ശക്കീർ (ജനറൽ സെക്രട്ടറി)
ടി.സിദ്ദീഖ് സഖാഫി
(ഫൈനാൻസ് സെക്രട്ടറി)
സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി, സയ്യിദ് മർതള ശിഹാബ് സഖാഫി, കെ.സൈനുദ്ദീൻ സഖാഫി, സൈദ് മുഹമ്മദ് അസ്ഹരി (വൈസ് പ്രസിഡന്റുമാർ)
പി.പി.മുജീബ് റഹ്മാൻ , പി.ടി.നജീബ്, സി.കെ.എം.ഫാറൂഖ്, പി.കെ.മുഹമ്മദ് ഷാഫി, ദുൽഫുഖാർ സഖാഫി, പി.യൂസുഫ് സഅദി, എം.അബ്ദുറഹ്മാൻ (സെക്രട്ടറിമാർ)
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}