ഊരകം: ഒ കെ എം നഗർ ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികൾക്ക് സ്വീകരണം നൽകി. സ്വീകരണ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇസ്മാഈൽ ഫൈസി കിടങ്ങയം മുഖ്യ പ്രഭാഷണം നടത്തി.
വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി കെ അസ്ലു, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ ടി അബ്ദു സമദ്, ജന: സെക്രട്ടറി എൻ ഉബൈദ് മാസ്റ്റർ, ട്രഷറർ പൂക്കുത്ത് മുഹമ്മദ്, ഭാരവാഹികളായ സയ്യിദ് അലി അക്ബർ തങ്ങൾ മുള്ളൻ കുഞ്ഞാപ്പ, തുപ്പലിക്കാട്ട് അബ്ദുൽ ഹക്കീം, മൻസൂർ തൊമ്മഞ്ചേരി എന്നിവരെ ഷാൾ അണിയിച്ച് ആദരിച്ചു.
ഫൈസൽ കരിമ്പനക്കൽ അധ്യക്ഷനായി. അഡ്വ. ഏ പി നിസാർ, എം എ റഹൂഫ്, എം ടി അലവി, എം ടി മുജീബ്, അലി ഹസൻ എന്നിവർ സംബന്ധിച്ചു. ടി ടി ബഷീർ സ്വാഗതവും ഷുഹൈബ് കെ ടി നന്ദിയും പറഞ്ഞു.