പറപ്പൂർ: എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥികൾ പരിസരപഠനം പാഠഭാഗത്തിന്റെ ഭാഗമായി പറപ്പൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്,കൃഷി ഭവൻ,ഹോമിയോ ഡിസ്പെൻസറി എന്നിവ സന്ദർശനം നടത്തി.
പറപ്പൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരെയും അവർ ചെയ്യുന്ന സേവനങ്ങളും നേരിട്ട് കണ്ട് മനസ്സിലാക്കി, പഞ്ചായത്ത് ഭരണ സമിതി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നും എന്തല്ലാം ഉത്തരവാദിത്തങ്ങളാണ് ഭരണ സമിതിക്കുള്ളതെന്നും വിദ്യാർത്ഥികൾ ചോദിച്ചു മനസ്സിലാക്കി.
പഞ്ചായത്ത് സെക്രട്ടറി കാബിൻ,ഫ്രണ്ട് ഓഫീസ് ഭാഗങ്ങളിൽ ജനങ്ങളോടുള്ള സഹകരണം എന്നിവ വിദ്യാർത്ഥികൾ നിരീക്ഷിച്ചു.
പറപ്പൂർ പഞ്ചായത്ത് കൃഷി ഓഫീസിൽ നിന്നും വിദ്യാർത്ഥികളുടെ സംശയംങ്ങളും,കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും വിദ്യാർത്ഥികൾ ചോദിച്ചു മനസ്സിലാക്കി.
ഹോമിയോ ഡിസ്പെൻസറിയിൽ നിന്നും നൽകുന്ന ചികിത്സകളും,പ്രവർത്തന രീതികളും,മരുന്നുകളെ കുറിച്ചും വിദ്യാർത്ഥികൾ നേരിട്ട് കണ്ട് മനസ്സിലാക്കി.
പറപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചർ,വൈസ് പ്രസിഡന്റ് കുഞ്ഞമ്മുതു മാസ്റ്റർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സൈദുബിൻ,റസിയ, ഉമൈബ ഊർഷമണ്ണിൽ,പഞ്ചായത്ത് സെക്രട്ടറി ബിനോജ്, കൃഷി ഓഫീസർ മഹ്ഷൂമ,സി.ഡി.എസ് പ്രസിഡന്റ് റസിയ,പഞ്ചായത്ത് ഉദ്യോഗസ്ഥർ,കൃഷി ഓഫീസ് ഉദ്യോഗസ്ഥർ,ഹോമിയോ ഡിസ്പെൻസറി ഉദ്യോഗസ്ഥർ, എന്നിവർ പരിപാടിയിൽ പ്രധാന പങ്ക് വഹിച്ചു.
പരിപാടിക്ക് പരിസരപഠനം അധ്യാപകൻ ഹാഫിസ് മാസ്റ്റർ, അധ്യാപക വിദ്യാർത്ഥി ഹരി പ്രസാദ് എന്നിവവർ നേതൃത്വം നൽകി.