വട്ടപ്പൊന്ത എ ആർ നഗർ എം ഇ എസ് സ്കൂൾ വാർഷികം അടുത്ത വെള്ളിയാഴ്ച്ച

എ ആർ നഗർ: വട്ടപ്പൊന്ത എ ആർ നഗർ എം ഇ എസ് സെൻട്രൽ സ്കൂളിന്റെ 24-ാം വാർഷികാഘോഷം MELODIA 2023 ഫെബ്രുവരി 10 വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.

കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹംസ യു എം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വേങ്ങര ഇൻസ്പെക്ടർ ഓഫ് പോലീസ് മുഹമ്മദ് ഹനീഫ  മുഖ്യാതിഥിയായി പങ്കെടുക്കും. സിനിമാ പിന്നണി ഗായകനും പാലാ പള്ളി ഗാനത്തിലൂടെ മലയാളികളുടെ മനം കവർന്ന അതുൽ നറുകര സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കും. 

2022 മാർച്ചിൽ നടന്ന വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിക്കും. അഖിലേന്ത്യാ ടെന്നിസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ കേരള ടീമിനെ പ്രതിനിധീകരിച്ച സ്കൂളിലെ അയിഷ ഷിൽവി, ഫാത്തിമ നമിൻ എന്നിവരെയും കേരള ടെന്നിസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു സ്കൂളിൽ നിന്നും പങ്കെടുത്ത മുഴുവൻ കുട്ടികളേയും ടീം കോച്ച് റീജ ടീച്ചറേയും ചടങ്ങിൽ ആദരിക്കുന്നു.
തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. 

വാർത്താസമ്മേളനത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി നജ്മുദ്ധീൻ കല്ലിങ്ങൽ, സ്കൂൾ കൊഓർഡിനേറ്റർ കെ വി വർക്കി, പ്രിൻസിപ്പാൾ മുഹമ്മദ് ഷരീഫ് കെ, വൈസ് പ്രിൻസിപ്പാൾ പ്രിയേഷ്മോൻ എ സി, സ്റ്റാഫ് സെക്രട്ടറി ടി സാബിറ ടീച്ചർ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}