'സ്‌നേഹസന്ദർശന' വുമായി മുസ്‌ലിംലീഗ്

ഊരകം: ഊരകം പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി 'സ്‌നേഹസന്ദർശനം' തുടങ്ങി. ചെന്നൈയിൽ നടക്കുന്ന മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായാണ് മുൻകാലനേതാക്കൾ, പ്രവർത്തകർ, അനുഭാവികൾ തുടങ്ങിയവരെ സന്ദർശിക്കുന്നത്.

സന്ദർശനത്തിന്റെ ഭാഗമായി 'ഉത്തരവാദിത്വ രാഷ്ട്രീയത്തിന്റെ 75 വർഷങ്ങൾ' എന്ന ലഘുലേഖ വിതരണംചെയ്തു.

മുതിർന്ന പ്രവർത്തകൻ കുഞ്ഞിപ്പോക്കുവിന് ലഘുലേഖ കൈമാറി കെ.കെ. അലിഅക്ബർ തങ്ങൾ സ്‌നേഹസന്ദർശനം ഉദ്ഘാടനംചെയ്തു. കെ.ടി. അബ്ദുസ്സമദ്, എൻ. ഉബൈദ്, പോകുത്ത് മുഹമ്മദ്, പി.പി. ഹസ്സൻ, എം.കെ. മുഹമ്മദ്, നൗഫൽ മമ്പീതി, എം. റഹൂഫ്, എൻ. ജസീം, പി.പി. സൈദലവി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}