വേങ്ങര: ഭിന്നശേഷി ശാക്തീകരണത്തിന്റെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികൾ നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി കുട്ടികൾക്ക് മുട്ടക്കോഴി വിതരണവും, കോഴി വളർത്തൽ പരിശീലനവും സംഘടിപ്പിച്ചു.
എൽ എം ടി സി ആതവനാടുമായി സഹകരിച്ചാണ് കോഴി വളർത്തൽ ക്ലാസ് സംഘടിപ്പിച്ചത്. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ഭാനുവിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു.
വെറ്റിനറി ഡോക്ടർ രാജ് കോഴി വളർത്തൽ ക്ലാസിന്ന് നേതൃത്വംനൽകി. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, പരിവാർ ഭാരവാഹികളും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരിപാടിയിൽ ആശംസകൾ അറിയിച്ചു നേതൃത്വം നൽകി.