പറപ്പൂർ കാട്ട്യേക്കാവിൽ കുംഭവാവ് ബലിതർപ്പണം നടന്നു

പറപ്പൂർ: കുംഭമാസ വാവ് ദിനത്തിൽ പിതൃസ്മരണയിൽ പറപ്പൂർ കാട്ട്യേക്കാവ് ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ കുംഭവാവ് ബലി തർപ്പണം നടന്നു. കെ.വി രാമൻകുട്ടിയുടെ കാർമികത്വത്തിൽ കാട്ട്യേക്കാവ് ക്ഷേത്ര കടവിൽ നടന്ന ബലിതർപ്പണത്തിൽ ഇരുനൂറിൽ പരമാളുകൾ പിതൃക്കൾക്ക് ബലി തർപ്പണം ചെയ്തു.

ക്ഷേത്രസമിതി പ്രസിഡന്റ് രവിനാഥ് ഇന്ദ്രപ്രസ്ഥം, സെക്രട്ടറി പിഎം രവികുമാർ, പിഎം ജയേഷ്, സി സുകുമാരൻ, എം ബാബുരാജൻ, ശിവദാസൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}