വലിയോറ: മുതലമാട് മണപ്പുറം ഭാഗത്ത് വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന കാര്യം വൈദ്യുതി വകുപ്പിന്റെ സജീവ പരിഗണനയിലാണെന്നും ഇത് ആർ ഡി എസ് എസ് സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കെ എസ് ഇ ബി തിരൂരങ്ങാടി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചതായി പതിനേഴാം വാർഡ് മെമ്പർ യൂസഫലി വലിയോറ പറഞ്ഞു.
മണപ്പുറം ഭാഗത്ത് ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പതിനേഴാം വാർഡ് മെമ്പർ യൂസുഫലിവലിയോറ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് നൽകിയ നിവേദനത്തിനെ തുടർന്നാണ് വൈദ്യുതി വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ (തിരൂരങ്ങാടി) നടപടി സ്വീകരിച്ചത്.
ഇവിടെ മണപ്പുറം ജംഗ്ഷനിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതോടെ ഈ പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നും വാർഡ് മെമ്പർ യൂസുഫലി വലിയോറ വ്യക്തമാക്കി.