മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കുന്നവരെ സഹായിക്കാൻ മഅദിൻ അക്കാദമിക്ക് കീഴിൽ സ്വലാത്ത് നഗറിൽ ഹജ്ജ് സഹായകേന്ദ്രം തുടങ്ങി.
മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. 18 വർഷമായി സൗജന്യ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.കാലിക്കറ്റ് സർവകലാശാല മുൻ അസിസ്റ്റന്റ് രജിസ്ട്രാർ എ. മൊയ്തീൻകുട്ടി, അലവി പുത്തൂർ, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, അനീർ മോങ്ങം, ജുനൈദ് ആനമങ്ങാട്, അബൂബക്കർ സഖാഫി പൂക്കോട്ടൂർ, അബ്ദുൽ ജലീൽ എളങ്കൂർ, ഹംസ അദനി പൊട്ടിക്കല്ല്, ശാരിഫ് കണ്ണൂർ എന്നിവർ പങ്കെടുത്തു.
ഓൺലൈൻ മുഖേനെ അപേക്ഷാപത്രം പൂരിപ്പിക്കൽ, പരിശോധന, മാർഗനിർദേശങ്ങൾ, മറ്റു സഹായങ്ങൾ തുടങ്ങിയ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയത്. രാവിലെ 10 മുതൽ അഞ്ചുവരെയാണ് പ്രവർത്തിക്കുക.
ഫോൺ: 9633396001, 8089396001