എസ് പി സി വിദ്യാർത്ഥികളുടെ പച്ചക്കറി തോട്ടത്തിലെ ആദ്യ വിളവെടുപ്പ് നടത്തി

വേങ്ങര: വിഷ രഹിത പച്ചക്കറി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ക്രിസ്തുമസ് ക്യാമ്പിന്റെ ഭാഗമായി ജി എം വി എച്ച് സ്കൂളിലെ (വേങ്ങര ടൗൺ) എസ് പി സി വിദ്യാർത്ഥികളുടെ പച്ചക്കറി തോട്ടത്തിലെ ആദ്യ വിളവെടുപ്പ് എച്ച് എം ബിന്ദു ടീച്ചർ പി ടി എ പ്രസിഡന്റ്‌ എ കെ ഫൈസലിന് കൈമാറി ഉദ്ഘാടനം ചെയ്തു.

സ്കൂളിന്റെ പടിഞ്ഞാറ് ഭാഗം കൃഷിക്ക് അനുയോജ്യമാക്കി  പ്രത്യേകം തയ്യാർചെയ്ത 15 സെന്റ് സ്ഥലത്താണ് വിദ്യാർത്ഥികൾ ജൈവപച്ചക്കറി കൃഷി നടത്തുന്നത്. ഇതിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ഉച്ചഭക്ഷണങ്ങളുടെ വിഭവങ്ങളുടെ കൂട്ടത്തിൽ   ഇവിടുത്തെ വിളവെടുപ്പിൽ നിന്നുള്ള പച്ചക്കറികളും കൂടി ഉൾപ്പെടുത്തിയാണ് ഭക്ഷണം പാചകം ചെയ്യുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}