"FlLlZ" എന്റർപ്രൈസസ് ഉദ്ഘാടനം ചെയ്തു

വേങ്ങര: വേങ്ങര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ കുടുംബശ്രീ സംരഭമായ "FlLlZ" എന്റർപ്രൈസിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.

മികവുറ്റ രീതിയിൽ ടൈലറിംഗ് ചെയ്യുന്ന ഇരുപത് വനിതകൾ തൊഴിൽ ചെയ്യുന്ന ഈ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി കെ പൂച്യാപ്പു, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്,സി സി പി ഖാദർ എന്നിവരും സി ഡി എസ് പ്രസിഡന്റ് പ്രസന്ന, മുസ്തഫ മങ്കട, ഇഖ്ബാൽ ടി വി, അഹമ്മദ് ടി വി, മജീദ് കെ.കെ, ജാബിർ ടി വി, അഷ്റഫ് കെ ടി,ജംഷീർ കെ കെ ,മൊയ്തീൻ സി ടി, മുസ്തഫ പറമ്പിൽ, ഹസ്സൻകുട്ടി ടി വി,അനീസ് ടി വി, മുസ്തഫ കെ കെ, സലാം പി,മുഹമ്മദ് സാദിഖ് കോടിയാട്ട്, എന്നിവർ സംബന്ധിച്ചു.

വാർഡ് മെമ്പർ നജ്മുന്നിസ മുഹമ്മദ് സാദിഖ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്ഥാപനവുമായുള്ള ഇടപാടുകൾക്ക് 6235869919,
9061700122,6238312135
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}