108-ാം വാര്‍ഷികവും പുതിയ കെട്ടിട ഉദ്ഘാടനവും രഘുമാസ്റ്റര്‍ക്കുള്ള യാത്രയയപ്പും

വേങ്ങര: എ എല്‍ പി സ്‌കൂൾ ഇരിങ്ങല്ലൂര് പുഴച്ചാല്‍ 108-ാം വാര്‍ഷികവും പുതിയ കെട്ടിട ഉദ്ഘാടനവും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എം ആര്‍ രഘുമാസ്റ്റര്‍ക്കുള്ള യാത്രയയപ്പും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ടി പി എം ബശീര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബെന്‍സീറ അധ്യക്ഷത വഹിച്ചു. 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി സലീമ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുഹിജാബി ഇബ്രാഹീം, എം സഫിയ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ കെ സൈതുബിന്‍ , ടി പി സുമിത്ര, ലക്ഷമണന്‍ ചക്കുവായില്‍ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി പ്രമോദ്, വേങ്ങര 
ബി പി സി  കെ എം നൗഷാദ് ,
എച്ച് എം ഫോറം ഉപജില്ലാ  കണ്‍വീനര്‍ സി അബ്ദുല്‍ റസാഖ്, പ്രിൻസിപ്പാള്‍ ഫോറം ഉപജില്ലാ കണ്‍വീനര്‍ കെ മുഹമ്മദ് ശാഫി, പി ടി എ പ്രസിഡന്റ് ടി മൊയ്തീന്‍ കുട്ടി,  മാനേജര്‍ പി കെ ഉസ്മാന്‍ ഹാജി, സബാഹ് കുണ്ടുപുഴക്കല്‍ എന്നിവർ പ്രസംഗിച്ചു.

എം ആര്‍ രഘു മാസ്റ്റര്‍ മറുപടി  പ്രസംഗം നടത്തി. ടി വി ചന്ദ്രശേഖരന്‍ സ്വാഗതവും സി രബീഷ് നന്ദിയും പറഞ്ഞു. പരിപാടിയില്‍ വിവിധ സാമൂഹ്യ സംഘടനകള്‍ രഘുമാസ്റ്റര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. സപ്ലിമെന്റ് പ്രകാശനം, ഡോക്യുമെന്ററി പ്രകാശനം, കലാ പരിപാടികള്‍ എന്നിവയും നടന്നു. 

മികച്ച സാമൂഹ്യ പ്രവര്‍ത്തകനായ എം ആര്‍ രഘുമാസ്റ്റര്‍ 38 വര്‍ഷത്തെ സേവന ശേഷമാണ് വിരമിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}