വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള കട്ടിലുകൾ വിതരണം ചെയ്തു. വാർഡിലെ 11 പേർക്കാണ് കട്ടിൽ വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ നിർവഹിച്ചു.
ചടങ്ങിൽ ജാബിർ സി കെ, കോയ കെ.കെ, ദേവകി ട്ടീച്ചർ, സിയാദ് സി.കെ, മുഹമ്മദ് ഇ.കെ, ഹനീഫ.പി, കമറുദ്ധീൻ.കെ എന്നിവർ പങ്കെടുത്തു.