വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡിലെ പൈങ്കിളി കുടുംബശ്രീക്ക് കീഴിൽ ആരംഭിച്ച അന്നൂസ് ക്ലീനിംഗ് പ്രോഡക്ട്സ് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്‌ഘാടനം നിർവഹിച്ചു.
ഹാൻഡ്‌വാഷ്, ഷാംപൂ, ടോയ്ലറ്റ് ക്ലീനർ, ഡിഷ് വാഷ് പൗഡർ, ഡിഷ് വാഷ്, വാഷിംഗ് ലികിട്,ഫ്ലോർ ക്ലീനർ തുടങ്ങിയവയാണ് അന്നൂസ് ക്ലീനിങ് പ്രോഡക്ടസ് വിതരണത്തിന്ന് എത്തിക്കുന്നത്.
പരിപാടിയിൽ പതിനെട്ടാം വാർഡ് (പാലശ്ശേരി മാട്) മെമ്പർ കണ്ണാട്ടിൽ മജീദ്, സൈദലവി, ജമീല ബഷീർ, പ്രസന്ന, ആസ്യ തുടങ്ങിയവർ പങ്കെടുത്തു.