കൊളപ്പുറം എയർപോർട്ട് റോഡിൽ കുന്നുംപുറം ഹെൽത്ത് സെന്ററിന് ശേഷമുള്ള ഇറക്കത്തിലെ റോഡിലെ അലൈൻമെന്റ് വളരെ അപകടകരമായത് കൊണ്ട് നിരവധി അപകടകങ്ങൾ ദിവസേന ഉണ്ടാക്കുന്നതിനാൽ സ്ഥലം എം എൽ എ പി.കെ കുഞ്ഞാലികുട്ടി സാഹിബ് മുഖാന്തരം സർക്കാർ തലത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എ ആർ നഗർ പഞ്ചായത്ത് ഭരണ സമിതിക്കുള്ള നിവേദനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലിക് എ ആർ നഗർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികൾ നൽകി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ ,കുന്നുംപുറം ഏഴാം വാർഡ് മെമ്പർ പി.കെ ഫിർദോസ്, പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ യാസർ ഒള്ളക്കൻ , കെ.കെ സക്കരിയ, അഷറഫ് ബാവുട്ടി, മുസ്തഫ ഇടത്തിങ്ങൽ, കെ.കെ മുജീബ് എന്നിവർ സന്നിഹിതരായിരുന്നു.